Latest NewsNewsIndia

ഭീകരരുടെ ലക്ഷ്യം യോഗി ആദിത്യനാഥ് : ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കാന്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .
പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് , ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം ഭീകര സംഘടനകള്‍ നോട്ടം വെച്ചിരിക്കുന്നവരില്‍ യോഗി ആദിത്യനാഥും ഉണ്ടെന്നുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തു വന്നത് .
2008-ല്‍ അസംഗഡിലേക്കുള്ള യാത്രാമദ്ധ്യേയും വധശ്രമത്തില്‍ നിന്ന് യോഗി ആദിത്യനാഥ് ആക്രമിക്കപ്പെട്ടിരുന്നു.

അസംഗഡില്‍ നിന്ന് അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്താന്‍ നിശ്ചയിച്ച ഭീകര വിരുദ്ധ റാലിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു യോഗിക്കെതിരെ വധശ്രമം നടന്നത്.

അസംഗഡിലേക്ക് നാല്‍പ്പത് വാഹനങ്ങളിലായി യാത്ര തിരിച്ച യോഗി ഏഴാമതായി വന്ന എസ് യുവിയിലായിരുന്നു യാത്ര ചെയ്തത് . വാഹനവ്യൂഹം തകിയയില്‍  എത്തിയപ്പോഴായിരുന്നുആക്രമണം. നാലു ഭാഗത്തു നിന്നും വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണം നടന്നത് .

അതിശക്തമായ കല്ലേറും പെട്രോള്‍ ബോംബേറുമാണ് ഉണ്ടായത്. യോഗിയെ തിരക്കി എസ് യുവിക്കടുത്തെത്തിയ അക്രമികള്‍ക്ക് പക്ഷേ അദ്ദേഹത്തെ കണ്ടെത്താനായില്ല . തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് ഉണ്ടായത്. പൊലീസ് എത്തി വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത് .

ഇടയ്ക്ക് റെസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്നതിനിടെ യോഗി ആദിത്യനാഥ് ആദ്യ വാഹനത്തിലേക്ക് മാറിയിരുന്നു . അക്രമം നടന്ന ഉടന്‍ ആദ്യ ആറുവാഹനങ്ങള്‍ പെട്ടെന്ന് തന്നെ ഓടിച്ച് രക്ഷപ്പെട്ടിരുന്നു.

ഏഴാമത്തെ വാഹനത്തില്‍ യോഗി ഉണ്ടെന്ന് തെറ്റിദ്ധരിച്ച് അക്രമികള്‍ ആ വാഹനത്തിന് നേരേയാണ് അക്രമം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button