കൊച്ചി: നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം വ്യക്തികൾ പൂഴ്ത്തിവച്ചിരുന്ന പണം ബാങ്കുകളിൽ എത്തിക്കുകയായിരുന്നുവെന്ന് വെങ്കയ്യ നായിഡു പറയുന്നു. ചിലർ അച്ചടിച്ചിറക്കിയ പണമെല്ലാം ബാങ്കിൽ എത്തിയല്ലോ എന്ന് നോട്ടു നിരോധനത്തെ വിമർശിക്കുന്നുണ്ട്. അതു തന്നെയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യവുമെന്ന് അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ബാങ്കുകളിൽ ശുചിമുറിയിലും കിടപ്പുമുറിയിലും പൂഴ്ത്തിവച്ചിരുന്ന പണവും എത്തിയിട്ടുണ്ടെന്നു മനസ്സിലാക്കണം. പുതിയതായി 58 ലക്ഷം പേർ ആദായ നികുതി കൊടുക്കുന്നവരുടെ പട്ടികയിലേക്കു എത്തിയതും നോട്ടുനിരോധനത്തിനു ശേഷമാണ്. നിരോധനം ശരിയായിരുന്നോ എന്നതു സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ തുടരട്ടെ. അദ്ദേഹം കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ 160–ാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു.
സ്വകാര്യ ബിസിനസ് സംരംഭങ്ങളെ സർക്കാരുകൾ പ്രോത്സാഹിപ്പിക്കണം. ആദ്യം സമൂഹത്തിൽ വേണ്ടതു സമാധാനമാണ്. എങ്കിൽ മാത്രമേ പുരോഗതിയുണ്ടാകൂ. മതത്തേക്കാൾ സംസ്കാരത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
Post Your Comments