![](/wp-content/uploads/2017/11/terrorist.gif)
ന്യൂയോര്‍ക്ക് : സൗദിയിൽ തീവ്രവാദി ആക്രമണത്തിന് സാധ്യത. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സൗദി അറേബ്യയിലേയ്ക്ക് പോകുന്ന യു.എസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പു നൽകി. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പ് സൗദിയ്ക്കു നേരെ തീവ്രവാദ ആക്രമണ ഭീഷണി ഉണ്ടെന്നാണ്.
യു.എസ് പൗരന്മാര്‍ സൗദിയിലേക്കുള്ള യാത്ര അപകടകരമായി കണക്കാക്കണം എന്നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യയ്‌ക്കെതിരെ തുടര്‍ച്ചയായ തീവ്രവാദി ആക്രമണ ഭീഷണിയും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ഭീഷണിയും ഉയരുന്ന സാഹചര്യത്തിലാണിത്. തീവ്രവാദ ഭീഷണി സൗദിയുടെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദഹ്രം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നില്‍ക്കുന്നുണ്ട്. രാജ്യത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ എവിടെയും ആക്രമണം നടക്കാം.
Post Your Comments