Latest NewsKeralaNews

എ കെ ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ തടസമില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : എ കെ ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫോണ്‍ കെണി കേസിൽ അന്വേഷണം നടത്തിയ ജൂഡീഷൽ കമ്മീഷൻ ശശീന്ദ്രനെതിരേ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ല.

ശശീന്ദ്രനെ ബോധപൂർവം കുടുക്കാൻ ചാനൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. ശശീന്ദ്രനെതിരേ ശിപാർശകളുണ്ടെന്ന് ചില മാധ്യമങ്ങളിൽ മാത്രമാണ് വാർത്ത കണ്ടതെന്നും റിപ്പോർട്ടിൽ പരാമർശങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button