Latest NewsNewsInternational

മാതാപിതാക്കളുടെ ദുശീലങ്ങള്‍ മക്കളെ സ്വാധീനിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ

കുട്ടികളെ മാതാപിതാക്കളുടെ ദുശീലങ്ങളും ആരോഗ്യശീലങ്ങളും വലിയതോതില്‍ സ്വാധീനിക്കുമെന്ന് പഠനം. ഇംഗ്ലണ്ടിലെ ലീഡ്സ് സര്‍വകലാശാലാ ഗവേഷകരുടെ പഠനനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. മദ്യപാനിയോ പുകവലിക്കാരനോ ആണ് മാതാപിതാക്കള്‍ എങ്കിൽ ഈ ശീലത്തിന് കുട്ടികള്‍ പ്രായമാവുമ്പോള്‍ അടിമപ്പെടാന്‍ സാധ്യത വളരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഈ പഠനം ദി കണ്‍സര്‍വേഷന്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്.

ഗവേഷകര്‍ അമ്പതിനും അതിനുമുകളിലും പ്രായമുള്ള 21000 പേരിലാണ് പഠനം നടത്തിയത്. മാതാപിതാക്കളുടെ ജീവിതശൈലിയുമായി ഇവരുടെ പുകവലി, മദ്യപാന ശീലങ്ങള്‍, പൊണ്ണത്തടി, വ്യായാമമില്ലായ്മ തുടങ്ങിയവ താരതമ്യപ്പെടുത്തിയായിരുന്നു പഠനം.അമ്മ പുകവലിക്കാരിയാണെങ്കില്‍ പെണ്‍മക്കളാവും പുകവലിക്കാരാവുകയെന്നും ദി കണ്‍സര്‍വേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കാലങ്ങളായി ശാസ്ത്രലോകം പിന്നാലെ നടന്ന വലിയൊരു ഗവേഷണമാണ് ഇതോടെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button