Latest NewsNewsInternational

നിരന്തര ബലാത്സംഗത്തിനിരയായി, ലൈംഗീക അടിമകളാക്കി: കിം ജോംഗ് ഉന്നിന്റെ വനിതാ സൈനികയുടെ വെളിപ്പെടുത്തൽ ഒളിച്ചോടി രക്ഷപെട്ട ശേഷം

ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയന്‍ സൈന്യത്തിലെ വനിതാ സൈനികര്‍ക്ക് നേരിടേണ്ടി വരുന്നത് ക്രൂരമായ നടപടികളെന്ന വെളിപ്പെടുത്തല്‍. അനേകം ക്രൂരതകളാണ് സൈനീകരായ സ്ത്രീകൾ അനുഭവിക്കേണ്ടി വന്നതെന്ന് സൈന്യത്തിൽ നിന്നും ഒളിച്ചോടി രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തൽ. നിര്‍ബ്ബന്ധിത മാസമുറ നിറുത്തലുകളും കൂട്ട ബലാത്സംഗങ്ങളും കിം ജോംഗ് ഉന്നിന്റെ തന്നെ ലൈംഗികാടിമകളാക്കപ്പെടുന്നതും ഇവിടെ പതിവാണെന്നും യുവതി പറയുന്നു.

സൈന്യത്തില്‍ നിന്നും ഒളിച്ചോടിയെന്ന് അവകാശപ്പെടുന്ന ലീ സോ യുവാന്‍ എന്ന യുവതിയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. കടുത്ത ആയുധ പരിശീലനത്തിന് ശേഷം കിട്ടിയിരുന്ന ഭക്ഷണം പോലും മതിയാകുമായിരുന്നില്ല. പോഷകാഹാരകുറവും കാഠിന്യമേറിയ സാഹചര്യങ്ങളും മൂലം തനിക്കൊപ്പമുള്ള മിക്കവര്‍ക്കും പലപ്പോഴും മാസമുറ പോലും വന്നിരുന്നില്ലെന്ന് ഇവര്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മാസ മുറ വന്നാൽ ഉപയോഗിക്കാന്‍ ആവശ്യമായ സാധന സാമഗ്രികളും ഉണ്ടായിരുന്നില്ല. പലപ്പോഴും ഉപയോഗിച്ചു കഴിഞ്ഞ പാഡുകള്‍ തന്നെ വീണ്ടും ഉപയോഗിക്കേണ്ടി വന്നു.

1992 നും 2001 നും ഇടയില്‍ തന്റെ പല സഹപ്രവര്‍ത്തകര്‍ക്കും ബലാത്സംഗത്തിന് ഇരയാകേണ്ടി വന്നിരുന്നതായും പറയുന്നു. കമ്പനി കമാന്റര്‍ യൂണിറ്റിലെ സ്വന്തം മുറിയിൽ തന്നെ തങ്ങിയ ശേഷമാണ് പീഡനം നടക്കുന്നത്. അവിടെ മണിക്കൂറുകളോളം തന്റെ കമാന്റിന് കീഴിലെ വനിതാ സൈനികര്‍ ബലാത്സംഗത്തിന് ഇരയാകാറുണ്ട്. ഇത് അവസാനമില്ലാതെ വീണ്ടും വീണ്ടും തുടരുമായിരുന്നു. 17 ാം വയസ്സില്‍ തന്നെ സൈനികസേവനത്തിനായി എത്തിയയാളാണ് ലീ സോ യുവാന്‍. 11 സംഗീതജ്ഞന്മാരെ കൊന്നൊടുക്കുന്നതിനും തന്റെ കൗമാര സഹപാഠികളിലൊരാളെ കിം ജോംഗ് ഉന്നിന്റെ ലൈംഗികാടിമയാക്കുന്നതിനായി വലിച്ചുകൊണ്ടുപോകുന്നതും തന്റെ കണ്‍മുന്നിലായിരുന്നെന്നും ഇവര്‍ പറയുന്നു.

28 ാം വയസ്സില്‍ ലീ സോ യോന്‍ സേവനം മതിയാക്കി. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ സിഗ്നല്‍ യൂണിറ്റില്‍ സര്‍ജന്റായി ജോലി നോക്കുമ്പോള്‍ 2008 ല്‍ രക്ഷപ്പെടാന്‍ ശ്രമിച്ച്‌ പിടിക്കപ്പെട്ടു ജയിലില്‍ അടയ്ക്കപ്പെട്ടു. രണ്ടാമത്തെ ശ്രമത്തില്‍ രക്ഷപെടാൻ സാധിച്ചു. ബിബിസിയുടെ മുന്നിലാണ് ഇപ്പോൾ 41 വയസ്സുള്ള ഇവർ തന്റെ അനുഭവ കഥ വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button