നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്ര, ദൃശ്യ / ഇലക്ട്രോണിക് മാധ്യമങ്ങളിൽ കൂടി നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി സിഇഒ രംഗത്ത്.
നിരാമയ റിട്രീറ്റ് ഭൂമി കൈയേറ്റവും നിയമ ലംഘനവും എന്നുള്ള വാർത്തകളും പ്രചാരണവും തികച്ചും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നും നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമി 1995 മുതൽ വിവിധ കാലയളവിൽ കോട്ടയം സബ് രജിസ്റ്ററി മുഖേന രജിസ്റ്റർ ചെയ്ത പ്രമാണങ്ങളുടെയും പോക്കുവരവിന്റേയും അടിസ്ഥാനത്തിൽ ഉളളവയാണെന്നും ഭൂമിയിൽ യാതൊരു വിധ കൈയ്യേറ്റവും ഇല്ലെന്നും നിരാമയ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും സുതാര്യവും പ്രമുഖരും പ്രശസ്തരുമായ അഭിഭാഷകർ പരിശോധിച്ചവയും ആണെന്നും അദ്ദേഹം പറയുന്നു. നിരാമയ റിട്രീറ്റ് വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു .നിരാമയ റിട്രീറ്റിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയെന്നുളള വാർത്ത തികച്ചും വാസ്തവ വിരുദ്ധവും കോടതിയലക്ഷ്യവും ആണെന്നും അദ്ദേഹം പറയുന്നു .
നിരാമയ റിട്രീറ്റിനെ കുറിച്ച് നടക്കുന്ന കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതും ആണ്. ഈ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരായ ക്രിമിനൽ നിയമ നടപടി തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.
Post Your Comments