അഫ്ഗാനിസ്ഥാന്‍ : സ്വന്തം മക്കളുടെ മുന്നില്‍ വച്ച് ബലാത്സംഗത്തിന് ഇരയാകേണ്ടിവരുന്ന ഒരമ്മ, അമ്മയെ ഒരുകൂട്ടം ആളുകള്‍ പിച്ചിചീന്തുന്നത് കണ്ട് ഒന്നുറക്കെ കരയാന്‍ പോലും ആകാതെ നോക്കിനില്‍ക്കേണ്ടി വരുന്ന മൂന്ന് കുട്ടികള്‍. ഒന്നും രണ്ടുമല്ല കൊടിയ പീഡനത്തിന്റെ നീണ്ട അഞ്ച് വര്‍ഷങ്ങള്‍ താലിബാന്‍ തടവില്‍ നിന്നും അമേരിക്കന്‍ സൈന്യം മോചിപ്പിച്ച കെയ്റ്റ്‌ലാന്‍ ബോയലാണ് ഞെട്ടിയ്ക്കുന്ന പീഡനങ്ങളുടെ കഥ എബിസി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെ പറഞ്ഞത്.
2012 ഒക്ടോബറിലാണ് അമേരിക്കന്‍ പൗരയായ കെയ്റ്റാന്‍ ബോയലിനെയും ഭര്‍ത്താവ് ജോഷ്വയും അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ തട്ടികൊണ്ടുപോയത്. അഞ്ച്മാസം ഗര്‍ഭിണിയായിരുന്നു കെയ്റ്റ്‌ലാന്‍ അപ്പോള്‍. പിന്നീട് തടവറയില്‍ വെച്ച് ഇവര്‍ക്ക് രണ്ട് കുട്ടികള്‍ കൂടി പിറന്നു.
മോചനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ തടവറയില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കിയ ശേഷം രണ്ട് തീവ്രവാദികള്‍ ചേര്‍ന്ന് മക്കളുടെ മുന്നില്‍ വച്ച് പീഡിപ്പിച്ച് അവശയാക്കിയ തനിക്ക് വസ്ത്രം പോലും തിരികെ തന്നില്ലെന്നും കെയ്റ്റ്‌ലാന്‍ പറയുന്നു. ഭര്‍ത്താവിനെയും തന്നെയും പലപ്പോഴും തീവ്രവാദികള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതായും ഇവര്‍ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കുട്ടികളെ തീവ്രവാദികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവന്‍ പണയം വെച്ചാണ് തങ്ങള്‍ അവരെ രക്ഷിച്ചതെന്നും കെയ്റ്റാന്‍ പറഞ്ഞു. ഒരിക്കല്‍ കെയ്റ്റാന്റെ കവിളെല്ല് പൊട്ടുകവരെയുണ്ടായി.
ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് കെയ്റ്റ്‌ലാന്‍ അഭിമുഖത്തിനായി എത്തിയത്. സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്ക് തിരികെ എത്തിയ ഇവര്‍ ജോഷ്വയുടെ സ്വദേശമായ കാനഡയിലേക്ക് മടങ്ങി.
അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടായതോടെ തീവ്രവാദികള്‍ ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
Post Your Comments