Latest NewsNewsInternational

ഇസ്ലാമിക്ക് സ്റ്റേറ്റ് അവസാനിച്ചതായി ഇറാൻ: ഐഎസ്സില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചതിന് പുടിന് നന്ദി പറഞ്ഞ് സിറിയന്‍ പ്രസിഡപ്രസിഡണ്ടും

ബെയ്റൂട്ട് : ഭീകരതക്ക് അന്ത്യമെന്ന് ഇറാൻ,ഇസ്ലാമിക്ക് സ്റ്റേറ്റ് അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഔദ്യോഗിക ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇറാന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഐഎസ് ഭീകരരുടെ ആക്രമണങ്ങളിൽ സിറിയയിലും, ഇറാഖിലും കൊല്ലപ്പെട്ട ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് തുടങ്ങിയ പ്രസ്താവനയിൽ ചെകുത്താന്മാരെ അവസാനിപ്പിക്കാൻ സഹായിച്ച ദൈവത്തിന് നന്ദിയും,സർക്കാരിന് പിന്തുണ നൽകിയ ജനങ്ങളോടുള്ള ആദരവും ഹസൻ റൂഹാനി പങ്കു വച്ചു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അവശിഷ്ടങ്ങൾ തുടരുമെന്നും പക്ഷേ അടിത്തറകളും വേരുകളും നശിപ്പിക്കപ്പെട്ടതായും റൂഹാനി പറഞ്ഞു. സിറിയയിലും ഇറാഖിലുമായി ആയിരത്തിലധികം അംഗങ്ങളെയാണ് ഐഎസിനെതിരായ പോരാട്ടത്തില്‍ ഇറാന്റെ വിപ്ലവ ഗാര്‍ഡിന് നഷ്ടമായത്. കിഴക്കന്‍ സിറിയയിലെ അല്‍ബു കമാല്‍ എന്ന നഗരത്തിലാണ് ഐഎസ് ഏറ്റവും ഒടുവില്‍ പിടിച്ചുനിന്നത്. ഇവിടെ ഐസിസുകാര്‍ ഇപ്പോഴില്ലെന്ന് വ്യക്തമാക്കി മേജര്‍ ജനറല്‍ സുലൈമാനി ചില ഫോട്ടോകളും വീഡിയോകളും ഇറാന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു

അതെ സമയം ഐ.എസ് ഭീകരരില്‍ നിന്ന് തന്റെ രാജ്യത്തെ രക്ഷിച്ചതിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മീര്‍ പുടിന് നന്ദി പറഞ്ഞ് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദും രംഗത്തെത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കു പുറമെ, അല്‍ ഖാഇദ, കുര്‍ദ് വിമതര്‍ തുടങ്ങിയ നിരവധി സായുധ സംഘങ്ങളുടെ പോരാട്ട ഭൂമിയായിരുന്ന സിറിയയില്‍ നിന്ന് ഐ.എസ്സിനെ തുടച്ചുനീക്കാനും മറ്റ് വിമത നീക്കങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനും സിറിയന്‍ സൈന്യത്തിന് സാധിച്ചത് റഷ്യന്‍ വ്യോമസേനയുടെ ശക്തമായ പിന്തുണയിലൂടെയായിരുന്നു.

ഐ എസിനെ ലോകത്തു നിന്നും തുടച്ചു നീക്കാനുള്ള ശ്രമത്തിൽ രാജ്യങ്ങൾ ഒത്തൊരുമയോടെ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ഇറാനിൽ നിന്നും സിറിയയിൽ നിന്നും ഐ എസ് ഭീകരരെ ഒഴിവാക്കാൻ സാധിച്ചു. 2011ല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതിനകം 4.6 ലക്ഷം ജനങ്ങള്‍ കൊല്ലുപ്പെടുകയും 12 ദശലക്ഷം സിറിയക്കാര്‍ അഭയാര്‍ഥികളാവുകയും ചെയ്തതായാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button