Latest NewsKeralaNews

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം.കാസർകോട് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഗുണ്ടാ ആക്രമണം.അനന്തപുരം വ്യവസായ പ്ലോട്ടില്‍ ബി ട്രി എന്ന സ്ഥാപനത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായിരിക്കുന്നത് .സ്ഥാപനയുടമ സാലിഹ് ജില്ലാ പൊലീസ് മേധാവിക്കും കുമ്പള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വട്ടേഷന്‍ സംഘങ്ങളുടെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പൊലീസ് നടപടികള്‍ ശക്തമാക്കാത്തതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button