KeralaLatest NewsNews

ഹോമിയോ ഡോക്ടർമാർക്കു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

കൊച്ചി: ഹോമിയോ ഡോക്ടർമാർക്കു കടുത്ത നിയന്ത്രണങ്ങളുമായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് പുതിയ ഭേദഗതിയുമായി രംഗത്തെത്തിയത്. ഇനിമുതൽ സ്വന്തം ക്ലിനിക്കിൽ നിന്നു ഹോമിയോ ഡോക്ടർമാർക്ക് മരുന്നുവിൽപന സാധ്യമല്ല. ക്ലിനിക് ഹോമിയോ മരുന്നുവിപണന കേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിപ്പിക്കാനും സാധിക്കില്ല.

ഇനി മുതൽ അലോപ്പതി മരുന്നുകൾ വിൽക്കുന്ന സാധാരണ മരുന്നുകടകളിൽ ഹോമിയോ മരുന്നുകളും വിൽക്കാം. ഈമാസം 10നു നിയമഭേദഗതി പ്രാബല്യത്തിലായി. ഡോക്ടർമാർ ഹോമിയോ മരുന്നുകൾ കുറിച്ചുകൊടുക്കുന്നതിലും വിൽക്കുന്നതിലും വഴിവിട്ടു പ്രവർത്തിക്കുന്നതായി വിലയിരുത്തിയാണു ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ (ഡിടിഎബി) നിർദേശങ്ങളോടെ ഭേദഗതികൾ നടപ്പാക്കുന്നത്.

പ്രത്യേക ലൈസൻസ് ഇല്ലാതെ തന്നെ അലോപ്പതി മരുന്നുകൾ വിൽക്കുന്ന കടയിൽ ഹോമിയോ മരുന്നുകളും വിൽക്കാം. കടകളിൽ മരുന്നു നൽകാൻ ഹോമിയോപ്പതിയിലോ ഫാർമസിയിലോ നിശ്ചിതയോഗ്യതയുള്ളവർ ഉണ്ടായിരിക്കണം. എന്നാൽ, കടകളിൽനിന്നു രോഗികൾക്കു നേരിട്ടു ഹോമിയോ മരുന്നുകൾ ലഭ്യമാകുന്ന സ്ഥിതി വരുമ്പോൾ ദുരുപയോഗ സാധ്യതകൾ കൂടുമെന്നാണു ഹോമിയോ ഡോക്ടർമാരുടെ ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button