കൊക്കകോള ഇന്ത്യയില്‍ വീര്യം കൂടിയ പുതിയ ശീതള പാനീയം അവതരിപ്പിച്ചു. നാല്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ വീണ്ടും എത്തുന്നത്. ചൊവാഴ്ച ലോഞ്ച് ചെയ്തത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കൊക്കകോളയുടെ രണ്ടാമത്തെ ബ്രാന്‍ഡായ തംസ് അപ്പിന്റെ പുതിയ വേരിയന്റാണ്. കൊക്കകോളയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബ്രാന്‍ഡ് ‘മാസാ’ ആണ്. തത്കാലം 14 പ്രമുഖ നഗരങ്ങളില്‍ മാത്രമാണ് ഏറെ വീര്യം കൂട്ടി പുറത്തിറക്കിയിരിക്കുന്ന പുതിയ തംസ് അപ്പ് ലഭ്യമാവുകയെന്നു കമ്പനി അറിയിച്ചു.
അടുത്ത രണ്ടു വര്‍ഷത്തിനിടെ പുതിയ പാനീയം വരുന്നതോടെ കോളയുടെ ഇന്ത്യയിലെ വിറ്റുവരവ് 6500 കോടി രൂപ കവിയുമെന്നു കരുതുന്നു. നിലവില്‍ കമ്പനിയുടെ വിറ്റുവരവ് 5200 കോടിയാണ്. കൊക്കക്കോള കമ്പനി സി ഇ ഒ ജെയിംസ് ക്വിന്‍സി ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും മികച്ച മാര്‍ക്കറ്റുകളില്‍ ഒന്ന് ഇന്ത്യയാണെന്ന് പറഞ്ഞു. അതുകൊണ്ട് കമ്പനി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായാണ് വീര്യം കൂടിയ ഡ്രിങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചിരുന്നു.
Post Your Comments