Latest NewsIndiaNews

നിയമം ലംഘിച്ചു പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്കു സമ്മാനം; കേന്ദ്ര ഗതാഗത മന്ത്രി

ഗതാഗത നിയമലംഘകരെ പിടികൂടാൻ പുതിയ പദ്ധതിയുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഢ്കരി. നിയമം ലംഘിച്ചു പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്കു സമ്മാനം നല്‍കുമെന്നു നിതിന്‍ ഗഢ്കരി വ്യക്തമാക്കി. ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നവര്‍ക്കു നിയമം ലംഘിക്കുന്നവരില്‍നിന്നു ഈടാക്കുന്ന 500 രൂപ പിഴയില്‍നിന്നു 10% നല്‍കുമെന്നാണു മന്ത്രിയുടെ വാഗ്ദാനം.

മൊബൈല്‍ ഫോണില്‍ ഗതാഗത നിയമം ലംഘിക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പൊലീസിനോ ഗതാഗത വകുപ്പിനോ അയയ്ക്കാനാണു മന്ത്രിയുടെ നിര്‍ദേശം. പലരും റോഡിനെയാണു പാര്‍ക്കിംഗ് സൗകാര്യം ഇല്ലാത്തതിനാല്‍ പാര്‍ക്കിങ്ങിനായി തിരഞ്ഞെടുക്കുന്നത്. ഇതു അനുവദിക്കാനാവില്ലെന്നും വലിയ സ്ഥാപനങ്ങള്‍ സ്വന്തമായി പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

2016 മേയില്‍ പുതിയ സംവിധാനത്തിനു ശിലാസ്ഥാപനം നടത്തിയ വേളയില്‍ ഓട്ടമേറ്റഡ് പാര്‍ക്കിങ്ങ് സൗകര്യം നടപ്പാക്കാനുള്ള അനുമതി ലഭിക്കാന്‍ ഒന്‍പതു മാസമെടുത്തു എന്നതു വളരെ നാണക്കേടാണെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button