തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. പി.എസ് ആന്റണി കമ്മീഷന്‍ ഇന്നലെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണു സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണു റിപ്പോർട്ട് കൈമാറിയത്.
അതേസമയം ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിൽ പറയുന്നത്. കേസില്‍ ചാനല്‍ ലൈസന്‍സ് റദ്ദാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ചാനൽ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം. ചാനലിന്റെ നടപടി പൊതുഖജനാവിന് നഷ്ടമുണ്ടാക്കി. ചാനലില്‍നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ചാനലും പരാതിക്കാരിയായ യുവതിയും കമ്മീഷന്റെ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments