Latest NewsKeralaNews

നടിയെ ആക്രമിച്ച സംഭവം ; മഞ്ജു വാര്യർ പ്രധാന സാക്ഷി

കൊച്ചി: കേരളത്തെ പിടിച്ചുലച്ച നടിയെ ആക്രമിച്ച സംഭവത്തിന്റെ കുറ്റപത്രം ഇന്ന് ഉച്ചയോടെ പോലീസ് കോടതിയിൽ സമർപ്പിക്കും. ദിലീപിനെതിരായ കേസിൽ മുൻ ഭാര്യ നടി മഞ്ജു വാര്യർ പ്രധാന സാക്ഷിയാകും. സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികൾ ഉണ്ട്. നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടി മാത്രമാണെന്നാണ്  പോലീസിന്റെ വാദം. മഞ്ജുവിന്റെ വിവാഹ ബന്ധം തകർന്നതിനു കാരണമായ  ഒരു പ്രധാന സംഭവം ആക്രമിക്കപ്പെട്ട നടി തെളിവ് ശേഖരിച്ചു മഞ്ജുവിന് എത്തിച്ചതിനെ തുടർന്നുള്ള വഴക്കുകൾ ആണ് വിവാഹ ബന്ധം തകർന്നത് എന്നും ഇതാണ് ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടാവാൻ കാരണമെന്നും പോലീസ് പറയുന്നു.

അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ര്‍ സി​ഐ ബൈ​ജു പൗ​ലോ​സ് കുറ്റപത്രം ഉ​ച്ച​യ്ക്കു മുൻപ് ത​ന്നെ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തില്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. ആക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പ​ള്‍​സ​ര്‍ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി.

ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ള്‍​സ​ര്‍ സു​നി​യും ദി​ലീ​പും മാ​ത്ര​മാ​ണു പ​ങ്കെ​ടു​ത്ത​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​താ​യാ​ണു വി​വ​രം. അ​തി​നി​ടെ, ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണു സൂ​ച​ന. കേ​സി​ലെ സാ​ക്ഷി​ക​ളെ ദി​ലീ​പ് നേ​രി​ട്ടോ പ​രോ​ക്ഷ​മാ​യോ സ്വാ​ധീ​നി​ച്ചു മൊ​ഴി മാ​റ്റി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണു പ്രോ​സി​ക്യൂ​ഷ​ന്‍ നീ​ക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button