ഹരാരെ: ഒടുവിൽ സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജി വെച്ചു. പാർലമെന്റ് ഇംപീച്ചുമെന്റ് നടപടി ആരംഭിക്കാനിരിക്കെയാണ് 37വർഷത്തിന് ശേഷം മുഗാബെ രാജി വെച്ചത്. സ്പീക്കർ ജേക്കബ് മുഡേണ്ടയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇംപീച്ചുമെന്റ് നടപടി ഉപേക്ഷിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞദിവസം മുഗാബെയെ ഭരണകക്ഷി കേന്ദ്രക്കമ്മിറ്റിയോഗം നേതൃപദവിയിൽനിന്നു പുറത്താക്കുകയും പ്രസിഡന്റ് പദവി രാജിവച്ചില്ലെങ്കിൽ ഇംപീച്ചു ചെ യ്യുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
Post Your Comments