തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും ഉണ്ടായ സംഘര്‍ഷങ്ങളുടെ മറവില്‍ പോലീസ് വ്യാപകമായി എസ് ഡി പി ഐ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്നും നിരപരാധികളെ കേസുകളില്‍ കുടുക്കുന്നുവെന്നും പരാതി. വ്യാപകമായ പീഡനങ്ങള്‍ നടക്കുന്നുവെന്നു വിശദീകരിച്ച് എസ് ഡി പി ഐ നേതൃത്വം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്കി.
ചവറയില്‍ എസ് ഡി പി ഐ ജാഥയുടെ ഭാഗമായ ബൈക്ക് റാലിയില്‍ പങ്കെടുത്ത ചിലര്‍ക്കു നേരെ സിപിഎം ജാഥയിലുള്ള ചിലരില്‍ നിന്ന് ആക്രമണം ഉണ്ടായതാണ് തുടക്കം എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ തങ്ങള്‍ പുറത്തുവിട്ടതായി എസ് ഡി പി ഐ പറയുന്നു. ചില ടിവി ചാനലുകള്‍ അത് സംപ്രേഷണം ചെയ്യുകയും ചെയ്തു. ആ ദൃശ്യങ്ങള്‍ പോലീസിനും കൊടുത്തു. എന്നാൽ ഇതിൽ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് എസ് ഡി പി ഐയുടെ പരാതി.
സിപിഎം പ്രവര്‍ത്തകര്‍ക്കും ബിജെപി- ആര് എസ് എസ് പ്രവര്‍ത്തകര്‍ക്കും ഒരു നീതിയും എസ് ഡി പി ഐക്ക് മറ്റൊരു നീതിയുമാണ് പോലീസില്‍ നിന്നുണ്ടാകുന്നത് എന്നാണ് പരാതി. തിരുവനന്തപുരം മേയര്‍ ആക്രമിക്കപ്പെട്ടിട്ടും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരേപോലും ആക്രമണം ഉണ്ടായിട്ടും പോലീസ് ആര് എസ് എസ്സിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും അവർ പറയുന്നു.
Post Your Comments