KeralaLatest NewsNews

മന്ത്രിയാകുന്നതിനെക്കുറിച്ച് ശശീന്ദ്രൻ പറയുന്നത്

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നു എ.കെ ശശീന്ദ്രൻ പറഞ്ഞു. റിപ്പോർട്ടിലെ നിഗമനം അറിയാതെ മാധ്യമങ്ങളോട് ഇതിനെക്കുറിച്ച് പറയുന്നതിനു പരിമതിയുണ്ട്. താൻ വീണ്ടും മന്ത്രിയാകുന്ന കാര്യം പാർട്ടിയോ മുന്നണിയോ ചർച്ച ചെയ്തിട്ടില്ല. അതു കൊണ്ട് അതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കേണ്ട കാര്യമില്ല. മന്ത്രിയാകുന്ന കാര്യം പാർട്ടി പറഞ്ഞാൽ അനുസരിക്കും. തനിക്ക് റിപ്പോർട്ടിനെക്കുറിച്ച് എന്നല്ല ഒരു കാര്യത്തിലും അശുഭ ചിന്തയില്ല. കമ്മിഷനുമായി നല്ല രീതിയിൽ സഹകരിച്ചു. പരാതികാരി പരാതി പിൻവലിക്കാനായി കോടതി സമീപിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ചും തനിക്ക് കൂടുതൽ കാര്യങ്ങളൊന്നും അറിയില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. 2 വാല്യങ്ങളായി 405 പേജുള്ള റിപ്പോര്‍ട്ട്‌ ആണ് സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button