വാഷിങ്ടണ്‍: ഉത്തര കൊറിയ ഭീകരരാഷ്ട്രങ്ങളുടെ ലിസ്റ്റിലായി. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി ഉത്തരകൊറിയയെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കേ, ഈ പട്ടികയില്‍നിന്ന് ഉത്തരകൊറിയയെ ഒഴിവാക്കിയതാണ്. ആണവനിരായുധീകരണ ചര്‍ച്ച സുഗമമാക്കാനായിരുന്നു ഇത്.
തിങ്കളാഴ്ച രാവിലെ വൈറ്റ്ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. സുഡാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് യു.എസ്. ഭീകരരാഷ്ട്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
അന്താരാഷ്ട്രഭീകരതയ്ക്ക് പിന്തുണ നല്‍കുന്നു എന്നു പറഞ്ഞായിരുന്നു ഇത്. ഈ പട്ടികയിലാവും ഇനി ഉത്തരകൊറിയയുടെയും സ്ഥാനം.
Post Your Comments