അബുദാബി: വിവാഹിതരാകുന്ന പകുതിയില്‍ കൂടുതല്‍ ആളുകളും മൂന്ന് വര്‍ഷം തികയ്ക്കുന്നില്ലെന്ന് പഠനം. അബുദാബി മന്ത്രാലയമാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. അബുദാബിയില്‍ വിവാഹം കഴിക്കാനുള്ള പുരുഷന്റെ പ്രായം 28.7ഉം സ്ത്രീകളുടേത് 25.6 ഉമാണ്. 1975 മുതല്‍ ഓരോ വര്‍ഷവും വിവാഹ രജിസ്ട്രേഷന് 5.8 ശതമാനം വെച്ച് വര്‍ദ്ധിക്കുകയാണ്. 15 വയസ്സിനു മുകളിലുള്ള 58.6 ശതമാനം സ്വദേശികളും വിവാഹിതരായവരും 35.7 ശതമാനം പേര് വിവാഹിതരല്ലാത്തവരും ബാക്കിയുള്ളവര്‍ വിവാഹമോചിതരുമാണ്.
അബുദാബി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് 2016 ലെ കണക്ക് പ്രകാരം 1922 പേര് വിവാഹമോചിതരായതില്‍ 978 പേരും സ്വദേശികളായ വനിതകളാണ്. 28.2 ശതമാനം കേസുകളില്‍ ദമ്ബതികള്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം 2016ല്‍ 5892 പേര് വിവാഹ രജിസ്ട്രേഷന് നടത്തിയതില്‍ 3327 കേസിലും വധു സ്വദേശികളാണ്.
Post Your Comments