Latest NewsNewsInternational

മസിലുകള്‍ പെരുപ്പിക്കാന്‍ മരുന്നുകള്‍ കുത്തിവെച്ച് കാത്തിരുന്ന യുവാവിന് ഒടുവില്‍ സംഭവിച്ചത്

മസിലുകള്‍ പെരുപ്പിക്കാന്‍ മരുന്നുകള്‍ കുത്തിവെച്ച് കാത്തിരുന്ന യുവാവിന് ഒടുവില്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും. മസിലുകള്‍ ഉള്ള പുരുഷന്മാരെ പൊതുവെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണെന്നാണ് പറയപ്പെടാറ്. റഷ്യന്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ കിറില്‍ ടെറിഷിന്‍ മറ്റുള്ള യുവാക്കളെ പോലെ തന്നെ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുകയും അതുപോലെ തന്നെ മരുന്നുകളും ഉപയോഗിച്ചിരുന്നു. കൈകളിലെ മസിലുകള്‍ പെരുപ്പിക്കാന്‍ വലിയ അളവില്‍ സിന്തറ്റിക്ക് ഓയില്‍(സിന്തോള്‍) ആണ് ഈ യുവാവ് ദിനംപ്രതി ഇരു കൈകളുടെയും മസിലുകളില്‍ കുത്തിവെച്ചത്.

എന്നാല്‍ സിന്തോള്‍ അമിതമായി കൈകളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കൈകളുടെ വലിപ്പം അസാമാന്യമായി വര്‍ധിച്ച അവസ്ഥയിലാണ് ഇപ്പോള്‍. ബോഡി ബില്‍ഡര്‍മാര്‍ ശരീര സൗന്ദര്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് മസിലുകള്‍ വികസിക്കുന്നതിനായി ചെറിയ അളവില്‍ മാത്രം സിന്തോള്‍ ഉപയോഗിക്കാറുണ്ട്. കിറിലിന്റെ അമിതമായ ഉപയോഗം കൊണ്ട് പത്ത് ദിവസത്തിനുള്ളില്‍ പത്ത് ഇഞ്ചാണ് കൈയുടെ മസില്‍ വികസിച്ചത്.

എന്നാല്‍ കൈയുടെ രൂപ വ്യത്യാസത്തില്‍ കിറിലിന് യാതൊരു പരിഭവവുമില്ല. മാത്രവുമല്ല ബോഡി ബില്‍ഡിംഗില്‍ നിലവിലുള്ള എല്ലാ റെക്കോര്‍ഡുകളും ഒരു ദിവസം തന്റെ പേരിലേക്ക് എഴുതിച്ചേര്‍ക്കുമെന്നും കിറില്‍ വിശ്വസിക്കുന്നുinjection to increase . എന്നാല്‍ സിന്തോളിന്റെ അമിതമായ ഉപയോഗം പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കിറിലിന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button