Latest NewsNewsIndia

23കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ജയ്പൂര്‍ : 23കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബി.ബി.മൊഹന്ദിയാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകീട്ട് എ.ടി.ബി ഓഫീസിലെത്തിയ ഇയാളെ സൗത്ത് ജയ്പൂര്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു

2014ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എക്‌സാമിനേഷനു വേണ്ട തയ്യാറെടുപ്പുകള്‍ക്കായി മൊഹന്ദിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇത് മൊഹന്ദി മുതലെടുക്കുകയും യുവതിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. പിന്നീട് യുവതി ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു.

മൊഹന്ദിയ്‌ക്കെതിരെ ലൈംഗികാരോപണം വന്നതിനു ശേഷം സര്‍ക്കാര്‍ ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അന്ന് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button