അഹമ്മദാബാദ്•പാര്‍ട്ടി വിടുമെന്ന ഭീഷണിയുമായി വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ. ചോട്ടില അസംബ്ലി മണ്ഡലത്തിലെ എം.എല്‍.എയായ ഷംജി ചൗഹാനാണ് പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയത്.
രണ്ട് ദിവസം മുന്‍പ് ബി.ജെ.പി പുറത്തിറക്കിയ രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിലവിലെ 9 എം.എല്‍.എമാരെ ഒഴിവാക്കി പുതിയ മുഖങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി വിജയ് രൂപാണി ചൗഹാനെ പാര്‍ലമെന്‍ററി സെക്രട്ടറിയായി നിയമിച്ചിരുന്നു. ചോട്ടില അസംബ്ലി മണ്ഡലത്തി ചൗഹാന് പകരം എത്തുന്നത് ജിനഭായ് ദേദ് വരിയയാണ് മത്സരിക്കുന്നത്.
“കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുകയും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ജനങ്ങളുടെ ഇടയില്‍ ഇയാളുടെ പ്രതിശ്ചായ വളരെ മോശമാണ്. ഇത്തരം ഒരാള്‍ തെരെഞ്ഞെടുക്കപ്പെടാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല”-ചൗഹാന്‍ പി.ടി.ഐയോട് പറഞ്ഞു.
ദേദ്വരിയയ്ക്ക് ടിക്കറ്റ് നല്‍കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തില്‍ തന്റെ സമുദായാംഗങ്ങള്‍ രോഷാകുലരാണെന്നും കോലി സമുദായാംഗമായ ഷംജി ചൗഹാന്‍ പറഞ്ഞു.
അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെറും 14 വോട്ടുകള്‍ മാത്രമാണ് കോലി സമുദായാംഗമായ ദേദ്വരിയയ്ക്ക് നേടാനായത്.
നാളെ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനും രാജിക്കത്ത് നല്‍കുമെന്നും ചൗഹാന്‍ പറഞ്ഞു.
ദേദ്വരിയ ഉള്‍പ്പടെയുള്ള സംഘം തനിക്കെതിരെ പാര്‍ട്ടി ഹൈക്കമാന്‍ഡിന് വ്യജ പരാതികള്‍ നല്‍കിയിട്ടും താന്‍ പാര്‍ട്ടിയ്ക്ക് വേണ്ടി വിശ്രമമില്ലാതെയും സ്വതന്ത്രമായും പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ചൗഹാന്‍ അവകാശപ്പെട്ടു.
Post Your Comments