ലണ്ടന്‍ : ബസുകള്‍ക്ക് ഇനി മുന്നോട്ട് കുതിക്കാന്‍ കാപ്പിപ്പൊടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനം. ലണ്ടനില്‍ നിന്നുമാണ് പുതിയ കണ്ടുപിടുത്തം റിപ്പോര്‍ട്ട് ചെയ്തത്. ഉപയോഗ ശേഷം ആളുകള്‍ ഉപേക്ഷിക്കുന്ന കാപ്പിപ്പൊടിയില്‍ നിന്നുമാണ് പുതിയ ഇന്ധനം നിര്‍മിക്കുന്നത്.
ഈ ഇന്ധനം ബസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ ഡച്ച് ഷെല്‍, ക്ലീന്‍ ടെക്‌നോളജി കമ്പനി ബയോ ബീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതു കണ്ടെത്തിയത്. ഇത് ചില ബസുകളില്‍ പരീക്ഷണം നടത്തിയതായി ഇവര്‍ അറിയിച്ചു. ഈ ഇന്ധനം ജൈവ ഇന്ധനമാണ്. ഇതില്‍ കോഫി ഓയില്‍ അടങ്ങിയിരിക്കുന്നു. കാര്യമായ മാറ്റം വരുത്താതെ തന്നെ ഇവ ഉപയോഗിക്കാമെന്നു കമ്പനി അറിയിച്ചു.
നിലവില്‍ ഇത് നിര്‍മിക്കുന്ന കമ്പനികള്‍ ഒരു വര്‍ഷം ഒരു ബസിനു ആവശ്യമായ തോതില്‍ ഓയില്‍ നിര്‍മ്മിക്കുന്നതിന് ചില തടസം അനുഭവിക്കുന്നുണ്ട്. അതു കാരണം 20 ശതമാനം ശുദ്ധമായ മിശ്രിതവും മിനറല്‍ ഡീസല്‍ മിശ്രിതവും ഉപയോഗിച്ച് ബി 20 ഇന്ധനം നിര്‍മിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ജൈവ ഇന്ധനങ്ങള്‍ ഉപയോഗിച്ച് കാര്‍ബണിന്റെ ഉത്പാദനം തടയാനാണ് ലണ്ടന്‍ ലക്ഷ്യമിടുന്നത്.
ദിനം പ്രതി ലണ്ടനിലെ ജനങ്ങള്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് കപ്പ് കാപ്പി കുടിക്കുന്നുണ്ട്. ഇതു വഴി വര്‍ഷത്തില്‍ 200,000 ടണ്‍ മാലിന്യമാണ് ഉണ്ടാകുന്നത്. ഇത് ശേഖരിച്ച് ഉണക്കിയതിന് ശേഷം എണ്ണയായി വേര്‍തിരിച്ചെടുക്കുമെന്നു ബയോ ബീന്‍ അറിയിച്ചു.
Post Your Comments