തിരുവനന്തപുരം: വീട്ടിലിരുന്നും എല്ലാ വിധ ബാങ്കിംഗ് പ്രവൃത്തികളും ചെയ്യാൻ കഴിയുന്ന ആപ്പുമായി എസ്ബിഐ. ഒരു അമേരിക്കൻ കമ്പനിയുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാർ ആപ്പ് സംബന്ധിച്ച വിവരങ്ങൾ മുംബയിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ബാങ്കിംഗ് രംഗത്ത് പ്രയോഗിക്കാൻ മുംബൈയിൽ ഒരു ഇന്നോവേഷൻ സെന്റർ എസ്.ബി.ഐ തുടങ്ങിയിട്ടുണ്ട്. ബ്‌ളോക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റൊബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, മെഷീൻ ലേണിംഗ് ,പ്രെഡിക്ടബിൾ അനലിറ്റിക്സ് തുടങ്ങിയവ സാങ്കേതിക വിദ്യകളാണ് ബാങ്കിംഗിൽ എസ്. ബി.ഐ ഉപയോഗിക്കുക.
Post Your Comments