Latest NewsIndiaNews

രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിന് ചൈനയുടെ എതിർപ്പ്; കാരണം ഇതാണ്

ബീജിംഗ്: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്ത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുമെന്ന് ചൈന വ്യക്തമാക്കി. അതേസമയം അരുണാചൽ പ്രദേശ് ഇന്ത്യയുടെ സ്വതന്ത്ര ഭാഗമാണെന്നും ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നത് പോലെ അരുണാചൽ പ്രദേശ് സന്ദർശിക്കാനുള്ള അവകാശവും ഭരണാധികാരികൾക്ക് നൽകിയിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു.

മുൻപ് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയോട് ചേർന്ന ഇന്ത്യൻ സൈനികപോസ്‌റ്റ് സന്ദർശിച്ചപ്പോഴും ചൈന വിമർശനവുമായി രംഗത്തെത്തിയിരുന്നു. തർക്കം നിലനിൽക്കുന്ന ഇത്തരം മേഖലകളിലെ സന്ദർശനം ശാന്തിയും സമാധാനവും നിലനിർത്താൻ സഹായിക്കില്ലെന്ന് ആരോപിച്ചായിരുന്നു ചൈനയുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button