ന്യൂഡല്‍ഹി: ഇലക്ട്രോണിക് ഡബിള്‍ ഡക്കര്‍ ബസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ലണ്ടന്‍ ഗതാഗത മേഖലയില്‍ നിന്നും സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ലണ്ടന്‍ മേയറുമായി ഇതിനായി അടുത്തമാസം ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
ലണ്ടന്‍ മേയര്‍ അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ചര്‍ച്ച ആ സമയത്തായിരിക്കുമെന്നും ഗഡ്കരി പറഞ്ഞു. അദ്ദേഹം ഡല്‍ഹിയില്‍ നടന്ന സ്മാര്‍ട് മൊബിലിറ്റി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. വാഹനങ്ങളുടെ രൂപകല്‍പന, ചെലവ് എന്നിവയിലെല്ലാം വലിയ മാറ്റമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഗഡ്കരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചില കരാറുകളും ഒപ്പുവെക്കുമെന്ന് കരുതുന്നു.
Post Your Comments