മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന് അറിയാതെയാണ് മൂന്നാര്‍ വിഷയത്തിൽ അടക്കം സിപിഐ വകുപ്പുകള്‍ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും മന്ത്രി ആരോപിച്ചു.
തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം മര്യാദ കേടാണ്. മുന്നണി മര്യാദ ഇല്ലാതെയാണ് സിപിഐ പ്രവർത്തിച്ചതെന്നും എം.എം.മണി കുറ്റപ്പെടുത്തി. മലപ്പുറത്തെ വണ്ടൂരിൽ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments