Latest NewsLife Style

ലോകസുന്ദരി മാനുഷി ചില്ലറിന്റെ സൗന്ദര്യ രഹസ്യങ്ങൾ അറിയാം

തന്റെ സൗന്ദര്യരഹസ്യം ആരാധകർക്കായി പങ്കുവെച്ച് ലോകസുന്ദരി മാനുഷി ചില്ലർ. നമാമി അഗ‍ർവാൾ എന്ന ന്യൂട്രീഷ്യനിസ്റ്റിൻെറ ഡയറ്റ് ടിപ്സാണ് മാനുഷി പിന്തുട‍ർന്നിരുന്നത്.അവ നോക്കാം.

പ്രാതല്‍ ഒഴിവാക്കരുത്‌. ഒഴിവാക്കിയാല്‍ ദിവസം മുഴുവനും വിശപ്പ്‌ തോന്നിക്കൊണ്ടിരിക്കും. കൃത്യ സമയത്ത് ചെറിയ അളവുകളില്‍ ഭക്ഷണം കഴിയ്ക്കണം. ഇങ്ങനെ ചെയ്‌താല്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള നമ്മള്‍ വെറുതെ കൊറിക്കുന്ന ഭക്ഷണം ഒഴിവാക്കാന്‍ കഴിയും. മധുരം പാടെ ഒഴിവാക്കുക, റിഫൈന്‍ഡ്‌ ഷുഗര്‍ ഒട്ടും ഉപയോഗിക്കരുത്.

ശരീര സൗന്ദര്യത്തിൻെറ രഹസ്യം ഉറക്കമാണെന്നാണ് മാനുഷി പറയുന്നത്. ദിവസവും എട്ട് മണിക്കൂ‍ർ ഉറങ്ങുന്നതാണ് ലോക സുന്ദരിയുടെ ശീലം. കൂടാതെ രാത്രി വെള്ളത്തിലിട്ട് വെച്ച ബദാം രാവിലെ കഴിച്ചാണ് മാനുഷിയുടെ ഒാരോ ദിവസവും ആരംഭിക്കുന്നത്. മുടിക്കും ചര്‍മ്മത്തിനും ബദാം വളരെ നല്ലതാണെന്നും ഒരു ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുമെന്നും മാനുഷി പറയുന്നു. വ്യായാമത്തില്‍ താന്‍ ഇഷ്ടപ്പെടുന്നത് ‘പൈലേറ്റ്’ ട്രെയിനിങ് ആണെന്നും ലോകസുന്ദരി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button