മുംബൈ : പതിനേഴ് വര്‍ഷത്തിന്റെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ലോക സുന്ദരി പട്ടം തിരിച്ചു കൊണ്ടുവന്ന മാനുഷി ചില്ലാര്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു.
ബോളീവുഡിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ ചിത്രത്തിലൂടെയായിരിക്കും മുന്‍ ലോക സുന്ദരിയുടെ ബോളീവുഡ് പ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ മറ്റു പല സംവിധായകരുടെ സിനിമകളുടെയും കൂടെ മാനുഷി ചില്ലാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും നല്ല തുടക്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരം.
‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെ ദീപികാ പദുക്കോണ്‍ എന്ന സ്റ്റാര്‍ സ്‌റ്റൈല്‍ ഐക്കണെ ബോളിവുഡിന് സമ്മാനിച്ച സംവിധായകയാണ് ഫറാ ഖാന്‍. അതുകൊണ്ട് തന്നെ മാനുഷിയുടെ കന്നിചിത്രത്തിനായുള്ള ആകാഷയിലും കാത്തിരിപ്പിലുമാണ് ആരാധകര്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പോ, നായകനെയോ സിനിമയുടേ പേരോ പുറത്തു വിട്ടിട്ടില്ല.
Post Your Comments