![](/wp-content/uploads/2017/11/Tidal-wave-Tsunami-Spain-po.jpg)
സിഡ്നി: കടലില്‍ കൂറ്റന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുണ്ടായ വമ്പന്‍ ഭൂകമ്പമാണ് ഇതിന് കാരണം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതോടെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്ന ഭയവും വ്യാപകമായി. ഓസ്ട്രേലിയയുടെ തീരത്ത് ആകെ ജാഗ്രതയാണ്. ചെറു ദ്വീപുകളും സുനാമി ഭീഷണിയിലായി.
ന്യൂ കാലെഡോണിയയില് കൂറ്റന്‍ തിരമാലകള്‍ എത്തിക്കഴിഞ്ഞു. ടാഡിന് എന്ന സ്ഥലത്തിന് വടക്ക് കിഴക്ക് 68 കിലോ മീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനം 7.0 രേഖപ്പെടുത്തി. തൊട്ടു പിറകെ 5.1 തീവ്രതയുള്ള തുടര്‍ചലനവും ഉണ്ടായി. ഇതാണ് സുനാമി തിരമാലകളുടെ ശക്തി കൂടുമെന്ന,ആശങ്കയുണ്ടാക്കിയത്.
തീരത്ത് നിന്ന് ജനങ്ങളെ ആകെ ഒഴിപ്പിച്ചിട്ടുണ്ട്. എങ്കിലും വമ്പന്‍ നാശനഷ്ടങ്ങള്‍ സുനാമി വിതയ്ക്കുമെന്നാണ് വിലയിരുത്തല്‍. തീരത്ത് പോകരുതെന്ന് ജനങ്ങളെ അറിയിച്ചിട്ടുണ്ട്. ദ്വീപുകളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലത്തേക്കും മാറ്റിയിട്ടുണ്ട്.
Post Your Comments