
നഷ്ടപ്പെട്ടെന്നു കരുതിയ മകനെ 9 മാസങ്ങൾക്കൊടുവിൽ തിരികെ ലഭിച്ചു. ചൈനയിലാണ് സംഭവം. ചെന്‍ സോങ്ങോങ്ങിന്റെ മകനായ ചെൻ ജിയാഫു ബന്ധുവിനൊപ്പം താമസിക്കവേയാണ് അജ്ഞാതരായ ചിലർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പൊലീസില്‍ പരാതി നൽകി നാടൊട്ടുക്കും തിരച്ചിൽ നടത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. എന്നാൽ 9 മാസങ്ങൾക്ക് ശേഷം തട്ടിക്കൊണ്ടുപോയവരിൽ നിന്നുതന്നെ ആരുടെയും സഹായമില്ലാതെ ചെൻ സോങ്ങോങ് മകനെ കണ്ടെത്തി.
ക്വിൻസിൻ ടൗൺപ്ലാസയിലൂടെ പോകവേയാണ് മനുഷ്യക്കടത്തുകാർക്കൊപ്പം സോങ്ങോങ് മകനെ കണ്ടെത്തിയത്. മനുഷ്യക്കടത്തുകാർ സ്ഥലം വിടുംമുമ്പ് സോങ്ങോങ്ങ് തന്റെ മകനെ കൂടെ കൂട്ടുകയും പൊലീസ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി മനുഷ്യക്കടത്തുകാരെ പിടികൂടുകയും ചെയ്‌തു.
Post Your Comments