Latest NewsIndiaNews

പ്രലോഭനത്തിലൂടെ പാവപ്പെട്ട കുട്ടികളെ മതപരിവർത്തനം നടത്തി: ചെയ്തു ; 9 പേര്‍ അറസ്റ്റിൽ : 17 പേരെ പോലീസ് രക്ഷപെടുത്തി

ഹൈദരാബാദ്: പാവപ്പെട്ട കുട്ടികളെ തെറ്റിദ്ധരിപ്പിച്ചു മതം മാറ്റിയ 9 പേർ അറസ്റ്റിൽ. ക്ഷണവും താമസവും വസ്ത്രവും വാഗ്ദാനം ചെയ്ത് ഹിന്ദു കുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്നാണ് കേസ്. പീസ് ഓര്‍ഫന്‍ ഹോം സൊസൈറ്റി നടത്തിപ്പുകാര്‍ക്കെതിരെയാണ് ആരോപണം.

തെലങ്കാനയിലെ ഭദ്രാചലം, മഹബൂബ്നഗര്‍, ഖമ്മം, വാറങ്കല്‍ എന്നീ ജില്ലകളിലെ ഗോത്രവര്‍ഗക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിച്ചാണ് നിയമവിരുദ്ധമായി മതം മാറ്റിയതെന്ന് മഹേഷ് എം ഭഗവത് സി.പി രാചകോണ്ട പറഞ്ഞു. നാലിനും 14 നും ഇടയിലുള്ള 17 പേരെ പോലീസ് രക്ഷപ്പെടുത്തി. മൗലാ അലി പ്രദേശത്തുള്ള ഏഴ് പെണ്‍കുട്ടികളും ഇരയായിട്ടുണ്ട്.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മുഹമ്മദ് സിദ്ദിഖി എന്ന സത്യനാരായണനടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രധാന പ്രതിയായ സിദ്ദിഖി 2003-2004 കാലത്താണ് ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് വാറങ്കല്‍ നഗരത്തിലെ പീസ് ഓര്‍ഫന്‍ സൊസൈറ്റി ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഇയാള്‍ ഹൈദരാബാദില്‍ ഒരു വിദ്യാലയവും ഹോസ്റ്റലും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുള്ള സാമ്പത്തിക സഹായം നൽകുന്നത് ആരെന്നു പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button