ബെയ്ജിംഗ്: ലോകത്ത് എവിടെയും ആക്രമണം നടത്താൻ ശേഷിയുള്ള ആണവ മിസൈൽ വികസിപ്പിച്ച് ചൈന. ഒരേസമയം ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള പുതുതലമുറ ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈൽ അടുത്തവർഷം ആദ്യം തന്നെ ചൈനയുടെ പീപ്പിൾസ് ആർമിക്ക് ലഭ്യമാകുമെന്നാണ് സൂചന.
മൂന്നു ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന ഖര ഇന്ധനമാണ് ഡോംഗ്ഫെംഗ്-41 എന്ന പേരുള്ള മിസൈലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു സമയം പത്തിലധികം ആണവ പോർമുനകളാണ് മിസൈൽ വഹിക്കുന്നത്. 12,000 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധിയെന്നും അതിനാൽ ലോകത്തിന്റെ ഏതുഭാഗത്തും മിസൈലിന് നിമിഷങ്ങൾക്കുള്ളിൽ എത്തിച്ചേരാൻ കഴിയുമെന്നും ചൈന അവകാശപ്പെടുന്നു.
ഈ മാസം ആദ്യം ചൈനയുടെ പടിഞ്ഞാറൻ മരുഭൂമിയിൽ മിസൈൽ പരീക്ഷിച്ചതായാണ് സൂചന എങ്കിലും പരീക്ഷണം നടന്ന കൃത്യമായ സ്ഥലമോ തീയതി എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല.
Post Your Comments