Latest NewsNewsIndia

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ തള്ളിപ്പറഞ്ഞ് ശശികലയുടെ സഹോദരന്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ തള്ളിപ്പറഞ്ഞ് ശശികലയുടെ സഹോദരന്‍ വി ദിവാകരന്‍. തന്റെ സഹോദരിയുടെ സുരക്ഷ ഉറപ്പാക്കാതെയാണ് ജയലളിത പോയതെന്ന് വി ദിവാകരന്‍ ആരോപിച്ചു. കരുത്തയായ നേതാവിനൊപ്പം എല്ലാകാര്യങ്ങള്‍ക്കും ഉണ്ടായിരുന്ന സ്ത്രീയെ തീര്‍ത്തും അരക്ഷിതമായ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണ് ചെയ്‌തത്‌. ശശികലയെ എല്ലാകാര്യങ്ങള്‍ക്കും ഒപ്പം നിര്‍ത്തിയ ജയലളിത മരണത്തിനുമുമ്പ് അവരുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും ദിനകരൻ വ്യക്തമാക്കി.

ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ വസതിയുമായി ദീര്‍ഘകാലമായി യാതൊരു ബന്ധവും ഇല്ലാത്തിനാല്‍ അവിടെനിന്ന് ഐ.ടി വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത പെന്‍ ഡ്രൈവുകള്‍ അടക്കമുള്ളവയെപ്പറ്റി തനിക്ക് അറിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ദിനകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button