KeralaLatest NewsNews

മുന്നാക്കവിഭാഗങ്ങളിലെ സംവരണം സാമൂഹ്യനീതിയുടെ ഭാഗം; മുഖ്യമന്ത്രി

പാലക്കാട് : മുന്നാക്കവിഭാഗങ്ങളിലെ സംവരണം സാമൂഹ്യനീതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം നിയമനങ്ങളില്‍ മുന്നോക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനമാണ് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. ചിലര്‍ മന്ത്രിസഭാ തീരുമാനത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു.

രാജ്യത്ത് ചിലര്‍ക്ക് സംവരണം വേണ്ടെന്ന നിലപാട് ഉണ്ട്. എന്നാല്‍ സംവരണം ഒഴിവാക്കാന്‍ കഴിയുന്നതല്ല. തലമുറകളായി അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടലിനെത്തുടര്‍ന്ന് ചില വിഭാഗങ്ങള്‍ക്ക് ജീവിതം, തൊഴില്‍, അംഗീകാരം, സാമൂഹ്യപദവി എന്നിവയില്‍ ശരാശരി തോതിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.
സംവരണം ഇത്തരം ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ സംവരണം മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ കുറയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനനുസരിച്ച്‌ പട്ടികവിഭാഗത്തിന്റെയും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും സംവരണതോത് ഉയരുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമ്പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. അതിന് കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button