തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി ഏറെക്കുറെ ഇല്ലാതായെന്നും സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഒതു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലവിധ ജീവിത പ്രശ്നങ്ങളുമായി സർക്കാർ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവരുത്. പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്നു ദുരനുഭവമുണ്ടായാൽ പരാതിപ്പെടണം. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments