ന്യൂഡൽഹി: 2017-18 വർഷങ്ങളിൽ ധനകമ്മി ഉയരുമെന്ന് വ്യക്തമാക്കി അമേരിക്കൻ റേറ്റിങ് ഏജൻസിയായ ‘മൂഡീസ്’.എന്നാൽ, കേന്ദ്രസർക്കാർ സ്വീകരിച്ച വിവിധ നടപടികൾ കാരണം വരും വർഷങ്ങളിൽ ധനകമ്മി കുറയാൻ സാധ്യതയുണ്ടെന്നും ‘മൂഡീസ്’ വ്യക്തമാക്കുന്നു. 13 വർഷത്തിനുശേഷം ഇന്ത്യയുടെ റേറ്റിങ് കഴിഞ്ഞദിവസം ഉയർത്തിയതിന്റെ പിന്നാലെയാണ് മൂഡീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തികരംഗത്തെ പരിഷ്കാരം ഇന്ത്യയുടെ ഉയർന്ന വളർച്ചക്ക് വഴിയൊരുക്കുമെന്ന് മൂഡീസ് ഇൻവെസ്േറ്റഴ്സ് സർവിസ് വൈസ് പ്രസിഡൻറ് വില്യം ഫോസ്റ്റർ പറഞ്ഞു. ഇൗ സാമ്പത്തികവർഷം കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പോലെ ധനകമ്മി 6.5 ശതമാനമായിരിക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് വില്യം ഫോസ്റ്റർ അഭിപ്രായപ്പെട്ടു. ബജറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ സർക്കാറിന്റെവരുമാനം കുറയുന്നതും ചെലവുകൂടിയതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments