മുംബൈ : മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണം നടന്നതായി വെളിപ്പെടുത്തല്‍. 9 മാസത്തിനിടെ 24 തവണയാണ് ഇത്തരത്തില്‍ ആക്രമണത്തിന് മുതിര്‍ന്നത്. 2016 ല്‍ വിമാനങ്ങള്‍ക്ക് നേരെ 15 ലേറെ തവണ ലേസര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ വ്യകത്മാക്കുന്നു.
ഈ വര്‍ഷം വിമാനത്താവളത്തില്‍ മൂന്ന് ഡ്രോണുകളും ആകാശ നിറത്തിലുള്ള രണ്ട് ലാന്റണുകളും എയര്‍പോര്‍ട്ട്ിന്റെ സമീപം കണ്ടതായി പൈലറ്റ് സാക്ഷ്യപ്പെടുത്തുന്നു. വിമാനം പറന്നുയരുന്ന സമയത്തോ അല്ലെങ്കില്‍ ടേക്കിംഗ് ഓഫിന്റെ സമയത്തോ ഇത് വലിയ അപകടത്തിന് കാരണമാകുമെന്നും പൈലറ്റ് പറയുന്നു.
ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് മുംബൈ. 925 ഓളം വിമാനങ്ങളാണ് മുംബൈ വഴി പോകുന്നത്. ലേസര്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ അത് വന്‍ ദുരന്തത്തിലാണ് കലാശിക്കുയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് തരുന്നു.
വിമാനം പറന്നുയരുന്ന സമയത്തോ താഴുന്ന സമയത്തോ ലേസര്‍ രശ്മികള്‍ വന്നാല്‍ പൈലറ്റിന് കുറച്ചുസമയത്തേയ്ക്ക് കാഴ്ച മറയ്ക്കുമെന്നും അത് ദുരന്തത്തിന് വഴിവെയ്ക്കുമെന്നും മുംബൈ വിമാനത്താവള അധികൃതര്‍ പറയുന്നു.
എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമിലാണ് ഇത്തരം കേസുകള്‍ പൈലറ്റുകള്‍ എപ്പോഴും റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമമോ സര്‍ക്കാര്‍ നിയമമോ ഇല്ല
എയര്‍പോര്‍ട്ടിനെ പ്രതിരോധത്തിലാക്കി പൊതു സമൂഹത്തില്‍ നിന്നുണ്ടാകുന്ന ( വിവാഹ ചടങ്ങുകളോ, മറ്റു ആഘോഷ പരിപാടികളില്‍ നിന്നോ ലേസര്‍ രശ്മി അടിക്കുകയാണെങ്കില്‍ വിമാനത്തിന് ഉണ്ടാകുന്ന അപകടകരമായ അവസ്ഥയെ കുറിച്ച് പറഞ്ഞ് മനസിലാക്കുമെന്ന് പൊലീസ് അധികാരികള്‍ പറയുന്നു.
Post Your Comments