വാട്സാപ്പിൽ ഏറ്റവും അവസാനമായി വന്ന ഫീച്ചറാണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള അവസരം. എന്നാൽ ടെക് വിദഗ്ധർ പറയുന്നത് നീക്കം ചെയ്ത മെസേജുകൾ വീണ്ടും വായിക്കാമെന്നാണ്.ഫോൺ സ്ക്രീനിൽ നിന്നു മാത്രമാണ് ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ അപ്രത്യക്ഷമാകുന്നത്. എന്നാൽ ഫോണിൽ തന്നെ വാട്സാപ്പ് ഉപയോഗിക്കാൻ തുടങ്ങിയതു മുതലുള്ള മെസേജുകൾ കിടപ്പുണ്ട്.
വാട്സാപ്പിലെ നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാമെന്ന് കണ്ടെത്തിയത് സ്പാനിഷ് ആൻഡ്രോയ്ഡ് ബ്ലോഗറാണ്. ഡിലീറ്റ് ചെയ്ത മെസേജുകൾ അയച്ച വ്യക്തിക്കും സ്വീകരിച്ചയാൾക്കും തിരിച്ചെടുത്ത് വായിക്കാം. ആൻഡ്രോയ്ഡ് സിസ്റ്റത്തിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്യുന്ന എല്ലാം സൂക്ഷിക്കുന്നുണ്ട്.
തേർഡ് പാർട്ടി ആപ്ലിക്കേഷന്റെ സഹായം ഉണ്ടെങ്കിൽ മെസേജ് തിരിച്ചെടുക്കാൻ സാധിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽ നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ആപ്പ് ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ആൻഡ്രോയ്ഡ് നോട്ടിഫിക്കേഷൻ ലോഗിൽ മെസേജുകൾ സെർച്ച് ചെയ്യാൻ സാധിക്കും. നോവ ലോഞ്ചർ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും.
Post Your Comments