Latest NewsKeralaNews

ഡ്രഗ് കൺട്രോളറുടെ ലെറ്റർ പാഡുപയോഗിച്ച് വൻ വെട്ടിപ്പ്

സംസ്ഥാനത്ത് ഡ്രഗ് കോൺട്രോളറുടെ ഔദ്യോഗിക ലെറ്റർ പാഡും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ വെട്ടിപ്പ്.തൃശ്ശൂരിലെ ഒരു ഏജൻസിയിൽ നിന്നും 47000 രൂപ തട്ടിച്ചതിന്റെ രേഖകൾ ലഭിച്ചതോടെ ഡ്രഗ് കൺട്രോളർ പൊലീസിന് പരാതി നൽകി.വകുപ്പി നിന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ ഒപ്പും സർക്കാർ സീലും തട്ടിപ്പിനുപയോഗിച്ച രേഖയിലുണ്ട്.

ത്യശ്ശൂരിലെ സെനിത്ത് ഫർമയിൽ മരുന്ന് സംഭരിക്കാൻ മൊത്തം സ്റ്റോക്കിന്റെ 30 ശതമാനം നിക്ഷേപത്തുക നല്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോൺ. ഡ്രഗ് കോൺട്രോളറുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നും തുക നൽകിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും ഭീഷണിയായി.തുടർന്ന് ക്യാഷ് ചെക്ക് നൽകിയപ്പോൾ രസീത് ഇ മെയിൽ അയയ്ക്കാമെന്ന് പറഞ്ഞു. ഈ രസീതാണ് വ്യാജമായി നിർമ്മിച്ചത്.സർക്കാർ സീലും അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥന്റെ ഒപ്പും എങ്ങിനെ വന്നു എന്ന അന്വേക്ഷണത്തിലാണ് അധികൃതർ .

shortlink

Related Articles

Post Your Comments

Related Articles


Back to top button