കൊല്‍ക്കത്ത: ഫീല്‍ഡിങ്ങിനിടെ അഭിനയിച്ച് ലങ്കന്‍ ക്യാപ്റ്റന്റെ പ്രവൃത്തിയില്‍ പിഴ വിധിക്കാതിരുന്ന അമ്പയര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ടെസ്റ്റിനിടെയാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ഛണ്ഡിമൽ പന്ത് കിട്ടിയതുപോലെ അഭിനയിച്ച് സ്റ്റമ്പിന് നേരെ എറിയുന്നതായി ഭാവിച്ചത്. എന്നാല്‍ അമ്പയര്‍മാരായ നിഗല്‍ ലോങ്ങും ജോയല്‍ വിന്‍സണും ഇത് അവഗണിച്ചു.
53-ാം ഓവറില്‍ ഭുവനേശ്വര്‍ അടിച്ച പന്തെടുക്കാന്‍ ഛണ്ഡിമല്‍ പിന്നാലെ ഓടുകയായിരുന്നു. പന്ത് ഛണ്ഡിമലിന്റെ കൈയില്‍ കിട്ടിയില്ല. പക്ഷേ പന്ത് കിട്ടിയതുപോലെ അഭിനയിച്ച് സ്റ്റമ്പിന് നേരെ എറിയുന്നതായി ഭാവിക്കുകയും ചെയ്‌തു. ഫീല്‍ഡിങ്ങിനിടെ അഭിനയിച്ചാല്‍ അഞ്ച് റണ്‍സ് പിഴയായി നല്‍കേണ്ടി വരും. കളി കണ്ടിരുന്ന വിരാട് കോഹ്ലി ഉടന്‍ തന്നെ പിഴയായി അഞ്ചു റണ്‍സ് വേണമെന്ന് കൈയുയര്‍ത്തി കാണിച്ചെങ്കിലും ഈ ആവശ്യം ആവശ്യം അമ്പയര്‍മാര്‍ അംഗീകരിച്ചില്ല.
Post Your Comments