KeralaLatest NewsNews

എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും

 

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കം എന്‍.സി.പി. ആരംഭിച്ചു. ചൊവ്വാഴ്ച സമര്‍പ്പിക്കുന്ന ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.സി.പി.സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കാനാണ് എന്‍സിപി തീരുമാനം.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പീതാംബരന്‍ മാസ്റ്റര്‍ നാളെ ഡല്‍ഹിയിലെത്തി ശരത്പവാറുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് ശരിയായില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍ ആവര്‍ത്തിച്ചു.

മാധ്യമപ്രവര്‍ത്തകയുമായി അശ്ലീല ഫോണ്‍സംഭാഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നിന്ന് പരാതിക്കാരി പിന്‍വലിക്കുകയും ചെയ്തിരുന്നു.

വിവാദം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ആന്റണി കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമാകുമെന്നാണ് എന്‍സിപി നേതൃത്വം പ്രതീക്ഷിക്കുന്നത്. ആര് ആദ്യം കുറ്റവിമുക്തനാകുന്നോ അവര്‍ മന്ത്രിയാകും എന്നായിരുന്നു തോമസ് ചാണ്ടി രാജിവെച്ചപ്പോള്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി തങ്ങള്‍ക്ക് ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കായല്‍ കൈയേറ്റവുമായി ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button