ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആധാര്‍ സംബന്ധിച്ച് വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന.വിവരാവകാശ രേഖ പ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ സര്‍ക്കാരിന്റെ 210 ഓളം വരുന്ന വെബ്സൈറ്റുകള്‍ പരസ്യമായി പ്രസിദ്ധീകരിച്ചതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് തുറന്നുപറഞ്ഞിരിക്കുന്നത്.
വെബ്സൈറ്റുകള്‍ വഴി വിവരങ്ങള്‍ പര്യസ്യമായി പ്രസിദ്ധീകരിച്ചത് കണ്ടെത്തിയ ഉടനെ വിവരങ്ങള്‍ നീക്കം ചെയ്തതായും യുഐഡിഎഐ വ്യക്തമാക്കി. എന്നാല്‍ എപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് പറയാന്‍ ഇവര്‍ തയ്യാറായില്ല.വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വെബ്സൈറ്റുകളാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജനങ്ങളുടെ പേരുകള്‍, വിലാസം, ആധാര്‍ കാര്‍ഡ് നമ്ബര്‍ ഉള്‍പ്പടെയുള്ള എല്ലാ വിവരങ്ങളും പ്രസ്തുത വെബ്സൈറ്റുകള്‍ പുറത്തുവിട്ടതായാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
Post Your Comments