Latest NewsIndiaNews

എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട്​ ഇന്ത്യയിലെ പ്രമുഖ പത്രം പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട്​ ഇന്ത്യയിലെ പ്രമുഖ പത്രമായ രാജസ്​ഥാന്‍ പത്രിക പ്രതിഷേധിച്ചു. ദേശീയ പത്രദിനത്തിലായിരുന്നു ഈ ഹിന്ദി പത്രത്തിന്റെ പ്രതിഷേധം. രാജസ്​ഥാനിലെ ബി.ജെ.പി സര്‍ക്കാരിന്റെ വിവാദമായ ഒാര്‍ഡിനന്‍സിനാണ് പ്രതിഷേധത്തിനു കാരണം. പത്രങ്ങൾ തങ്ങളുടെ മുഖപ്രസംഗം എഴുതുന്ന എഡിറ്റോറിയല്‍ കോളത്തിനു കറുത്ത ബോര്‍ഡര്‍ നല്‍കിയാണ് രാജസ്​ഥാന്‍ പത്രിക ഒഴിച്ചിട്ടത്​.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനായി നടത്തുന്ന പോരാട്ടം തുടരുമെന്നു എഡിറ്റര്‍ ഇന്‍ ചീഫ്​ ഗുലാബ്​ കോത്താരി അറിയിച്ചു. വിവാദ ഒാര്‍ഡിനന്‍സ്​ പിന്‍വലിക്കാതെ ഇനി മുഖ്യമന്ത്രി വസുന്ധര രാജയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നു പത്രം വ്യക്തമാക്കി.

ഈ ഒാര്‍ഡിനന്‍സ്​ ജനാധിപത്യവിരുദ്ധമാണ്. ഇതു നടപ്പാക്കാനായി അനുവാദം നൽകാൻ കഴിയില്ലെന്നു രാജസ്​ഥാന്‍ ഹൈക്കോടതി പറഞ്ഞു. ഒാര്‍ഡിനന്‍സിലൂടെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജഡ്​ജിമാര്‍ എന്നിവര്‍ക്കു എതിരെ നടപടിയെടുക്കാനായി കോടതിക്കും വാര്‍ത്ത നൽകാൻ മാധ്യമങ്ങള്‍ക്കു സര്‍ക്കാരിന്റെ അനുമതി വേണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button