ഇസ്ലാമാബാദ്: പാക്കിസ്ഥാനോടു പാക് മണ്ണ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതില്‍നിന്നു ഭീകര സംഘടകളെ തടയണമെന്ന് യുഎസ് ജനറല്‍. ഈ ആവശ്യമുന്നയിച്ചിരിക്കുന്നത് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) കമാന്‍ഡര്‍ ജനറല്‍ ജോസഫ് വോട്ടലാണ്. ജനറലിന്റെ പരാമര്‍ശം .
ഭീകരസംഘടനകളെ മേഖലയില്‍ സ്ഥിരത കൈവരിക്കാനും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും നിയന്ത്രിക്കണമെന്നാണ് ജോസഫ് വോട്ടഫിന്റെ നിലപാട്. ഈ സഹകരണം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ സൈനികനീക്കങ്ങള്‍ക്ക് ആവശ്യമാണെന്നും യുഎസ് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
രണ്ടുദിന സന്ദര്‍ശനത്തിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്വയടക്കമുള്ളവരുമായി ജോസഫ് വോട്ടല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎസ്ഐ മേധാവിയുമായും യുഎസ് ജനറല്‍ ചര്‍ച്ച നടത്തിയന്നാണു റിപ്പോര്‍ട്ടുകള്‍.
Post Your Comments