സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്നും യുസിവെബിനെ ഗൂഗിള്‍ നീക്കം ചെയ്തുവെന്ന വാര്‍ത്തകള്‍ക്കെതിരെ കമ്പനി രംഗത്ത്. യുസി വെബിന്റെ ചില സെറ്റിങുകള്‍ ഗൂഗിളിന്റെ നയങ്ങള്‍ക്ക് യോജിക്കാത്തതായിരുന്നു. അടുത്തയാഴ്ചതന്നെ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ തിരികെയെത്തുമെന്നും യുസി വെബ് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് യുസി ബ്രൗസര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തത്.
യുസി വെബ് ബ്രൗസറിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേയുടെ ഡവലപ്പര്‍ കണ്‍സോളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പരിശോധനകള്‍ക്കായി കാത്തിരിക്കുകയാണ്. അതേസമയം, യുസി വെബിന്റെ തന്നെ യുസി ബ്രൗസര്‍ മിനി, യുസി ന്യൂസ് ആപ്ലിക്കേഷനുകള്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
Post Your Comments