50 കോടിയില്‍ അധികം ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. യൂസി ബ്രൗസറാണ് നീക്കിയത്. പക്ഷേ ഇതിന്റെ യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും ലഭ്യമാണ്. ഇതു വരെ ബ്രൗസര്‍ നീക്കിയതിനു പിന്നിലെ യഥാര്‍ത്ഥകാരണം ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ കാരണം യൂസി ബ്രൗസറും അറിയിച്ചിട്ടില്ല.
ഉപയോക്താക്കളുടെ വിവരങ്ങള്‍ യുസി ബ്രൗസര്‍ ചൈനയിലെ സെര്‍വറുകളിലേക്ക് മാറ്റുന്നുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇതു കണ്ടെത്തിയത്. യുസി ബ്രൗസര്‍ ചൈനീസ് കമ്പനിയായ ആലിബാബയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച 50 കോടി ഡൗണ്‍ലോഡുകളാണ് ഈ ബ്രൗസറിനുണ്ടായിരുന്നത്. യുസി ബ്രൗസറിനു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ എന്ന സ്ഥാനമുള്ള സാഹചര്യത്തിലാണ് ഇതു പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.
Post Your Comments