Latest NewsNewsInternational

പുരുഷ ലിംഗത്തിന്റെ ആകൃതിയില്‍ ആകാശത്തൊരു രൂപം : ഒടുവില്‍ ആ സത്യം തിരിച്ചറിഞ്ഞു

 

വാഷിംഗ്ടണ്‍: പുരുഷലിംഗത്തിന്റെ ആകൃതിയില്‍ ആകാശത്ത് ഒരു രൂപം. എല്ലാവരേയും ആശ്ചര്യപ്പെടുത്തി പ്രത്യക്ഷപ്പെട്ട ആ പുകമഞ്ഞിന്റെ രൂപത്തിനു പിന്നിലുള്ള സത്യം ഒടുവില്‍ യു.എസ് നാവിക സേന തിരിച്ചറിഞ്ഞു. നാവികസേനയുടെ വിമാനം വൈമാനികള്‍ ഇത്തരത്തില്‍ പറത്തിയതാണെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വൈമാനികര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് യു.എസ് നേവി.

വ്യാഴാഴ്ച ഒകാനോഗനില്‍ നൂറടി ഉയരത്തില്‍ ആകാശത്തിലാണ് പുരുഷ ലിംഗത്തോട് സമാനമായ രീതിയില്‍ പുക രൂപം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഡ്വേ ദ്വീപിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്നും പോയ നേവിയുടെ ഇഎ-18ജി ഗ്രൗലര്‍ ജെറ്റ് ആണ് ഇതിനു പിന്നിലെന്ന് വ്യക്തമായത്. അമേരിക്കന്‍ നാവിക സേനയ്ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാര്‍ഡിലെ വിമാനമാണിത്. എന്നാല്‍ വിമാനം പറത്തിയവര്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

വൈമാനികരുടെ നടപടി തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് നേവി വക്താവ് ലഫ്.മകാന്‍ഡര്‍ ലെസ്ലീ ഹബ്ബെല്‍ പറഞ്ഞു. മൂല്യങ്ങള്‍ക്ക് നിരക്കാത്ത നടപടിയാണിത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇത്തരം നടപടികള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. സേനയിലെ എല്ലാവരും ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2014ല്‍ സ്‌കോട്ട്‌ലാന്‍ഡിലും സമാനമായ രീതിയില്‍ പൈലറ്റുമാരുടെ ‘വികൃതി’ കണ്ടിരുന്നു. കാലിഫോര്‍ണിയയിലെ എല്‍ സെന്‍ട്രോയിലും ഇത് ആവര്‍ത്തിച്ചിരുന്നു.

shortlink

Post Your Comments


Back to top button