മലപ്പുറം: മുയല്‍ കശാപ്പ് നിരോധന ഉത്തരവില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര അതോറിറ്റി ഭേദഗതി കൊണ്ടുവന്നു. ഇനി മുതല്‍ ഇറച്ചിക്കായി വളര്‍ത്തുന്ന മുയലിനെ കൊല്ലാന്‍ സാധിക്കും. ഇതു വഴി സംസ്ഥാനത്തെ ആയിരക്കണക്കിന് മുയല്‍ യൂണിറ്റുകള്‍ വീണ്ടും സജീവമാകും. മുയല്‍ ഉള്‍പ്പെടയുള്ള പല മൃഗങ്ങളുടെയും കശാപ്പ് നിരോധിച്ചുള്ള ഉത്തരവ് 2014ലാണ് അതോറിറ്റി കൊണ്ടു വന്നത്. ആട്, പന്നി, കാള, പോത്ത് വര്‍ഗങ്ങളില്‍ പെട്ടവയല്ലാത്ത ഒരു മൃഗത്തെയും ഇറച്ചിക്കായി വേണ്ടി കൊല്ലുന്നത് ഈ ഉത്തരവ് മുഖേന നിരോധിച്ചിരുന്നു.
പല ജീവികളും വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി. സംസ്ഥാനത്ത് ആയിരക്കണക്കിന് കര്‍ഷകര്‍ നബാര്‍ഡില്‍ നിന്നും സഹായം സ്വീകരിച്ച മുയല്‍ കൃഷി നടത്തിയിരുന്നത്. ഉത്തരവ് വന്നതോടെ കേരളത്തിലെ പല യൂണിറ്റുകളും പൂട്ടി . വംശനാശ ഭീഷണി നേരിടുന്ന മുയലുകളല്ല ഇറച്ചി മുയലുകളെന്നു മുയല്‍ കര്‍ഷകരുടെ വാദം അംഗീകരിച്ചാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.
Post Your Comments